തൃക്കാക്കര : .മാതാപിതാക്കൾ ഉപേക്ഷിച്ച പതിനേഴുകാരി വനിതാകമ്മീഷനുമുന്നിൽ പരാതിയുമായി എത്തി.പിതാവ് ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയുടെ കൂടെ താമസമാക്കി,മാതാവ് പെൺകുട്ടിയെ ഉപേക്ഷിച്ച് മറ്റൊരു ആളെ വിവാഹം കഴിച്ച്മൂത്ത സഹോദരനുമായി സ്ഥലംവിട്ടു .ഇതോടെ പെൺകുട്ടി പിതാവിന്റെ അമ്മയോടൊപ്പം താമസിക്കുകയായിരുന്നു.പിതാവിനെ വിളിപ്പിച്ചിട്ടും അദ്ദേഹം വരാൻ തയ്യാറായിരുന്നില്ല.പുത്തൻകുരിശ് പൊലീസിന്റെ സഹായത്തോടെ കമ്മീഷന്റെ മുന്നിലെത്തിയ പിതാവിനോട് പ്രതിമാസം 5000 രൂപ കൊടുക്കാൻ കമ്മീഷൻ ഉത്തരവിട്ടു,ആദ്യ ഗഡു അഞ്ചാം തീയതി കമ്മീഷൻ സിറ്റിംഗിൽ വച്ച് മകൾക്ക് കൊടുക്കണം. ഇവരെ സുരക്ഷിതമായി വാടക വീടെടുത്ത് താമസിപ്പിക്കണമെന്നും കമ്മീഷൻ ഉത്തരവിട്ടു.കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽബൂത്ത് ലെവൽഓഫീസറായ സ്ത്രീയോട് മോശമായി പെരുമാറിയ രാഷ്ട്രീയപാർട്ടി പ്രതിനിധിക്കെതിരെ കമ്മീഷന്റെ പരാതിയിൽ കേസെടുത്തുകാക്കനാട് ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ നടന്ന വനിതാ കമ്മീഷൻ മെഗാ അദാലത്തിൽ 91 പരാതികൾ പരിഗണിച്ചു. 33 പരാതികൾ തീർപ്പാക്കി..അദാലത്തിൽ കമ്മീഷൻ ചെയർപേഴ്സൺ എം.സി ജോസഫൈൻ, അംഗങ്ങളായ അഡ്വ. ഷിജി ശിവജി,അഡ്വക്കേറ്റ് ഡയറക്ടർ വി.എം കുര്യാക്കോസ് ,അഡ്വ.അലിയാർ അമിത ഗോപി, യമുന,ഖദീജ,തുടങ്ങിയവർ പങ്കെടുത്തു.