sndp-ezhekkara-
ഏഴിക്കര - കടക്കര ശാഖയിലെ ഗുരുദേവ പ്രതിഷ്ഠദിന മഹോത്സവത്തോടനുബന്ധിച്ച് നടന്ന ശ്രീനാരായണ സാംസ്കാരിക സംഗമം പറവൂർ യൂണിയൻ സെക്രട്ടറി ഹരി വിജയൻ ഉദ്ഘാടനം ചെയ്യുന്നു.

പറവൂർ : ഏഴിക്കര - കടക്കര എസ്.എൻ.ഡി.പി ശാഖയിലെ ശ്രീനാരായണ ഗുരുദേവ പ്രതിഷ്ഠയുടെ ഏഴാമത് മഹോത്സവം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഗണപതിഹവനം, ഗുരുപൂജ എന്നീ ചടങ്ങുകൾക്ക് എം.ജി. രാമചന്ദ്രൻ ശാന്തി മുഖ്യകാർമ്മികത്വം വഹിച്ചു. ശ്രീനാരായണ സാംസ്കാരിക സംഗമം പറവൂർ യൂണിയൻ സെക്രട്ടറി ഹരി വിജയൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് പി.പി. ഷാജി അദ്ധ്യക്ഷത വഹിച്ചു. വി.കെ. ഹരിഹരൻ പുത്തൻവേലിക്കര മുഖ്യ പ്രഭാഷണം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് ഷൈജു മനയ്ക്കപ്പടി വയോജനങ്ങളെ ആദരിച്ചു. യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ ഡി. ബാബു, ഡി. പ്രസന്നകുമാർ, ശാഖാ സെക്രട്ടറി പി.എ. സഞ്ജയൻ, പി.ആർ. ഭുവനേന്ദ്രൻ, പ്രദീപ് ഇളമന, വിജിത ലിജു, എം.ആർ. സുനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു. പ്രസാദ ഊട്ടോടെ സമാപിച്ചു.