chottanikkara-panchaayath
ചോറ്റാനിക്കര അയ്യംകുഴി റോഡിൽ ലെജെന്റസ് ഫുട്ബാൾ അക്കാഡമിയുടെ ഫ്ലഡ് ലൈറ്റ് ടർഫ് കോർട്ടും ടൂർണമെന്റും കോച്ചിംഗ്‌ ക്യാമ്പും, ഫുട്ബാൾ താരവും പൊലീസ് ഉദ്ധ്യോഗസ്ഥനുമായ ഐ.എം വിജയൻ ഉദ്ഘാടനം ചെയുന്നു.

ചോറ്റാനിക്കര: ചോറ്റാനിക്കര പഞ്ചായത്ത് ഒമ്പതാം വാർഡിൽ അയ്യംകുഴി റോഡിൽ ലെജെന്റസ് ഫുട്ബാൾ അക്കാഡമി ഫ്ലഡ് ലൈറ്റ് ടർഫ് കോർട്ടും ടൂർണമെന്റും കോച്ചിംഗ്‌ ക്യാമ്പും, ഫുട്ബാൾ താരവും പൊലീസ് ഉദ്ധ്യോഗസ്ഥനുമായ ഐ.എം വിജയൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമണി ജനകൻ അദ്ധ്യക്ഷയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.റീസ് പുത്തൻവീടൻ ഐ.എം.വിജയന് പൊന്നാട നല്‍കി ആദരിക്കുകയും ചോറ്റാനിക്കര പൊലീസ് സ്റ്റേഷൻ എസ് .ഐ. അരുൺദേവ് ഉപഹാരം നൽകുകയും ചെയ്തു. മുളന്തുരുത്തി കാനറ ബാങ്ക് മാനേജർ എം.എൽ.മഞ്ജീത് മുഖ്യാതിഥിയും കെ.എഫ്. എ കോച്ചും ഇന്ത്യൻ വനിത ഫുട്ബാൾ താരവുമായ സി.വി.സീന വിഷിഷ്ടാതിഥിയുമായി. മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യാദ്ധ്യക്ഷ ഇന്ദിര ധർമ്മരാജൻ, സന്തോഷ് സോമൻ എന്നിവർസംസാരിച്ചു.. രണ്ടു ഭിവസങ്ങളിലായ 16 ടീമുകൾ മത്സരങ്ങളിൽ മാറ്റുരയ്ക്കും. സി.വി.സീനയും വിവ കേരള ഗോൾ കീപ്പർ സഞ്ജു ചെറിയാനുമാണ് കോച്ചിംഗ് ക്യാമ്പിന് നേതൃത്വം നൽകുന്നത്.