ചോറ്റാനിക്കര: എസ്.എൻ.ഡി പി.യോഗം ശ്രീനാരായണ എംപ്ലോയീസ് ഫോറം തലയോലപ്പറമ്പ് കെ.ആർ.നാരായണൻ യൂണിയൻ കൺവെൻഷൻ യൂണിയൻ സെക്രട്ടറി അഡ്വക്കേറ്റ് എസ്.ഡി.സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. ഫോറം പ്രസിഡന്റ് വി.എൻ.വിനോദിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മേഖലാ തലത്തിൽ യോഗങ്ങൾ വിളിക്കുന്നതിനും കമ്മിറ്റികൾ രൂപീകരിക്കുന്നതിനും തീരുമാനിച്ചു. യൂണിയൻ പ്രസിഡന്റ് ഇ.ഡി. പ്രകാശൻ, സംസ്ഥാന സമിതി അംഗം വി.കെ.രഘുവരൻ,അജീഷ് കുമാർ,കെ.എസ്.എ.കെ. അനിൽകുമാർ, എം.എം.ബിജുകുമാർ, എം.ജി.അനൂപ്, എം.ആർ.ഷിബു എന്നിവർ സംസാരിച്ചു.