മരട്: മുൻചെയർപേഴ്സനും കൗൺസിലറുമായ അജിത നന്ദകുമാറിനെതിരെ പ്രതിപക്ഷനേതാവ് കെ.എ.ദേവസ്സി മോശമായഭാഷയിൽ പരാമർശം നടത്തിയതിൽ ഇന്നലെ ചേർന്ന കൗൺസിൽയോഗം ബഹളത്തിൽ പിരിഞ്ഞു. കുണ്ടന്നൂരിലെ കുടുംബശ്രീ ഹോട്ടൽ നടത്തിപ്പുമായി ബന്ധപ്പെട്ടുളള അപാകതകൾ കൗൺസിൽ യോഗത്തിൽ അജിതനന്ദകുമാർ പറയുപ്പോളായിരുന്നു ദേവസ്സിയുടെ പരാമർശം. ഇതിനെതിരെ വനിതാകൗൺസിലർമാർ ഉൾപ്പെടെയുള്ളവർ പ്രതിഷേധിച്ചു.അജിതയെ അപമാനിച്ച കെ.എ.ദേവസി മാപ്പു പറയണമെന്നാവശ്യപ്പെട്ടുകൊണ്ട് ഭരണപക്ഷാംഗങ്ങൾ ഇറങ്ങിപ്പോയി.