കൊച്ചി: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഇന്ന് നടത്തുന്ന പണിമുടക്കിന് പിന്തുണ പ്രഖ്യാപിക്കുന്നതായി കേരള സ്‌ക്രാപ്പ് മർച്ചന്റ്‌സ് അസോസിയേഷൻ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അനുഭാവ സൂചകമായി ജില്ലയിലെ എല്ലാ സ്ക്രാപ്പ് വ്യാപാര സ്ഥാപനങ്ങളും ഇന്ന് അടച്ചിടും. വ്യാപാരികളെ പീഡിപ്പിക്കുന്ന കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നടപടികളിൽ അസോസിയേഷൻ പ്രതിഷേധിച്ചു. എ .എച്ച് . റഷീദ്, എസ് . ഭാസ്‌കരൻ, ഷിബു ഷഫീർ, വി .എം .സിറാജ് എന്നിവർ പങ്കെടുത്തു.