കൊച്ചി : പാലാരിവട്ടം ഫ്ളൈഒാവർ അഴിമതിക്കേസിൽ അറസ്റ്റിലായ മൂന്നു പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഒക്ടോബർ 31 ന് പരിഗണിക്കാൻ മാറ്റി. ഒന്നാം പ്രതിയും ആർ.ഡി.എസ് പ്രൊജക്ട്സ് എന്ന നിർമ്മാണ കമ്പനിയുടെ എം.ഡിയുമായ സുമിത് ഗോയൽ, രണ്ടാം പ്രതി റോഡ്സ് ആൻഡ് ബ്രിഡ്‌ജസ് കോർപ്പറേഷൻ എ.ജി.എം എം.ടി. തങ്കച്ചൻ, നാലാം പ്രതി മുൻ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ. സൂരജ് എന്നിവരുടെ ജാമ്യാപേക്ഷയാണ് സിംഗിൾ ബെഞ്ച് പരിഗണിക്കുന്നത്. ആഗസ്റ്റ് 30 ന് അറസ്റ്റിലായ ഇൗ പ്രതികളുടെ ജാമ്യാപേക്ഷ ഒരു തവണ ഹൈക്കോടതി തള്ളിയിരുന്നു. കേസിലെ മൂന്നാം പ്രതി ബെന്നി പോളിന് നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.