കിഴക്കമ്പലം: ഞാറള്ളൂർ ബേത്‌ലഹേം ദയറ ഹൈസ്‌കൂളിലെ സ്കൗട്ട്സ് ആന്റ് ഗൈഡ്‌സിന്റെ നേതൃത്വത്തിൽ ആലുവ വിദ്യാഭ്യാസ ജില്ലാ ഓഫീസ് ശുചീകരിച്ചു. ഓഫീസ് പരിസരത്ത് വൃക്ഷത്തൈകൾ നട്ടു. ആലുവ വിദ്യാഭ്യാസ ജില്ലാ ഓഫീസർ സുബിൻ പോൾ, ഗൈഡ് ക്യാ്റ്റപൻമാരായ സിസ്റ്റർ ജൂഡിത്ത്, ബിൻസി മാത്യു എന്നിവർ നേതൃത്വം നൽകി.