പെരുമ്പാവൂർ: ഉപജില്ലാ ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഐ.ടി, പ്രവർത്തി പരിചയമേളകളിൽ നോർത്ത് എഴിപ്രം യു.പി. സ്‌കൂൾ വിജയം കരസ്ഥമാക്കി. സാമൂഹ്യ ശാസ്ത്രമേളയിലും, ഐടി മേളയിലും യു.പി സ്‌കൂൾ വിഭാഗത്തിൽ കൂടുതൽ പോയിന്റ് നേടി നോർത്ത് എഴിപ്രം സ്‌കൂൾ ഒന്നാം സ്ഥാനം നേടി.പ്രവർത്തി പരിചയ മേളയിൽ മൂന്നാം സ്ഥാനം നേടിയ സ്‌കൂളിന് ഗണിത ശാസ്ത്ര, സയൻസ്, മേളകളിൽ മികച്ച വിജയം കൈവരിക്കാനായി. ശാസ്ത്ര, ഗണിത ,സോഷ്യൽ സയൻസ്, ഐടി ക്ലബ്ബുകളുടെ മികവാർന്ന പ്രവർത്തനവും പി.ടി.എ യുടെ പൂർണ പിന്തുണയുമാണ് മികച്ച വിജയം കരസ്ഥമാക്കുവാൻസഹായിച്ചതെന്ന് സ്‌കൂൾ ഹെഡ്മിസ്ട്രസ് ജീന പീറ്റർ, പി.ടി.എ പ്രസിഡന്റ് അനസ് താഴത്താൻ എന്നിവർ പറഞ്ഞു.