പറവൂർ : ഡി.വൈ.എഫ്.ഐ വടക്കേക്കര വില്ലേജ് പ്രതിനിധി സമ്മേളനം മുൻ ജില്ലാ ജോയിന്റ് സെക്രട്ടറി ടി.വി. നിഥിൻ ഉദ്ഘാടനം ചെയ്തു. അഖിൽ ബാവച്ചൻ അദ്ധ്യക്ഷത വഹിച്ചു. പൊതുസമ്മേളനം സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റംഗം കാരായി രാജൻ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് കെ എസ് സുജിത്ത് അദ്ധ്യക്ഷനായി. ടി.ആർ. ബോസ്, എ.എ. കൊച്ചമ്മു, വടക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. അംബ്രോസ്, എ.ബി. മനോജ്, വി.യു. ശ്രീജിത്ത് തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി കെ.എസ്. സുജിത്ത് (പ്രസിഡന്റ്), സജ്ന ശ്രീജിത്ത്, സ്റ്റെഫിൻ ആന്റണി (വൈസ് പ്രസിഡന്റുമാർ), ഇ.ബി. സന്തു (സെക്രട്ടറി), എൻ.എസ്. ശ്രീജിത്ത്, വി.ഡി. രാജേഷ് (ജോയിന്റ് സെക്രട്ടറിമാർ), അഖിൽ ബാവച്ചൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.