മൂവാറ്റുപുഴ: ഭിന്നശേഷിക്കാരായ കുട്ടികൾക്കായി സൗജന്യ ഫിസിയോ തെറാപ്പി സെന്റർ നവംബർ നാലു മുതൽ പേഴയ്ക്കാപ്പിള്ളി ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ ആരംഭിക്കും. സാമ്പത്തിക പരാധീനത മൂലം ഫിസിയോ തെറാപ്പി ചികിത്സ സാദ്ധ്യമാകാത്ത കുട്ടികൾക്കായാണ് സെന്റർ . ഗ്രാന്റുകളോ ധനസഹായ മോ ലഭിക്കാത്ത സാഹചര്യത്തിൽ സ്‌കൂൾ പി.ടി.​എ യുടെയും ജനങ്ങളുടെയും സഹകരണത്തോടെയാണ് സെന്റർ പ്രവർത്തിപ്പിക്കുന്നത് .ചികിത്സ ലഭ്യമാകേണ്ട കുട്ടികളുടെ രക്ഷകർത്താക്കൾ മൂവാറ്റുപുഴ ബി.ആർ.സി യിലോ പേഴയ്ക്കാപ്പിള്ളി സ്‌കൂളിലോ പേർ രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ പഞ്ചായത്ത് അംഗം എൻ.അരുൺ അറിയിച്ചു