പറവൂർ : വടക്കേക്കര ഗ്രാമപഞ്ചായത്ത് പ്രദേശത്ത് പൊതുശ്മശാനം നിർമ്മിക്കണമെന്ന് സി.പി.ഐ വടക്കേക്കര ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. ജനസാന്ദ്രതയും വെള്ളക്കെട്ടും മൂലം മൃതദേഹങ്ങൾ വീട്ടുവളപ്പുകളിൽ ദഹിപ്പിക്കാൻ കഴിയാത്ത സ്ഥിതിയാണുള്ളത്. വടക്കേക്കര, ചിറ്റാറ്റുകര പ്രദേശത്തെ ജനങ്ങൾക്ക് ഉപകരിക്കുന്ന പ്രദേശത്തായിരിക്കണം ശ്മശാനം. സമ്മേളനം സി.പി.ഐ ജില്ലാ സെക്രട്ടേറിയേറ്റ് അംഗം കെ.ബി. അറുമുഖൻ ഉദ്ഘാടനം ചെയ്തു. ഒ.എസ്. പ്രതാപ് സിംഗ് അദ്ധ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറി വർഗീസ് മാണിയാറ, കെ.യു. ജിഷ, രജിതശങ്കർ, കെ.എസ്. സുധി, കെ.ബി. സുരേഷ്‌ബാബു, പി.വി. പുരുഷോത്തമൻ, കെ.കെ. സലിംകുമാർ തുടങ്ങിയവർ സംസാരിച്ചു.