# ഹോട്ടലുകൾ ഉച്ചയ്ക്ക് 12 വരെ അടച്ചിടും
കൊച്ചി: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഇന്ന് നടത്തുന്ന പണിമുടക്കിൽ നിന്ന് വിട്ടുനിൽക്കുമെന്ന് ആൾ കേരള കെമിസ്റ്റ്സ് ആൻഡ് ഡ്രഗിസ്റ്റ്സ് അസോസിയേഷൻ (എ.കെ.സി.ഡി.എ) അറിയിച്ചു. മെഡിക്കൽ ഷോപ്പുകൾ പ്രവർത്തിക്കും. സെയിൽസ് ടാക്സ് ഉദ്യോഗസ്ഥർ അകാരണമായി ബുദ്ധിമുട്ടിക്കുന്നുവെന്ന പരാതിയിൽ നടപടി സ്വീകരിക്കാമെന്ന് മന്ത്രി ഡോ.തോമസ് ഐസക്ക് ഉറപ്പുനൽകിയതിനെ തുടർന്നാണ് സമരത്തിൽ നിന്ന് പിൻമാറിയതെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എ.എൻ. മോഹൻ, ജനറൽ സെക്രട്ടറി തോമസ് രാജു എന്നിവർ അറിയിച്ചു.
അതേസമയം സമരത്തോട് അനുഭാവം പ്രകടിപ്പിച്ച് ഹോട്ടലുകൾ 12 വരെ അടച്ചിടും.