പാലക്കാട്: ചക്കാന്തറ സ്നേഹസ്പർശം ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സ്ത്രീശാക്തീകരണം ലക്ഷ്യമാക്കി ആരംഭിച്ച സ്ത്രീ സാന്ത്വനം പദ്ധതിക്ക് തുടക്കമായി.
ഗിന്നസ് വേൾഡ് റെക്കാഡ് (വേൾഡ് പീസ്) ജേതാവും ജീവകാരുണ്യ പ്രവർത്തകനുമായ ഡോ.ബോബി ചെമ്മണ്ണൂർ പദ്ധതി ഉത്ഘാടനം ചെയ്തു.
പാലക്കാട് ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ സ്നേഹ സ്പർശം ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് ഷാരോൺ എസ്.ജോസഫ് അദ്ധ്യക്ഷത വഹിച്ചു. പാലക്കാട് നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അബ്ദുൾ ഷുക്കൂർ, വിപിൻദാസ്, യാസർ അലി ഖാൻ തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി മുഹമ്മദ് ഇഖ്ബാൽ സ്വാഗതവും സ്ത്രീസാന്ത്വനം ചെയർപേഴ്സൺ ഷക്കീല നന്ദിയും പറഞ്ഞു.