കാലടി: കെ.പി.എം.എസ് അങ്കമാലി യൂണിയന്റെ നേതൃൃത്വത്തിൽ ചന്ദ്രപ്പുര മിൽമ ഡയറി ഹാളിൽ നടന്ന ഏകദിന ശില്പശാല കെ.പി. വൈ.എം ജനറൽ സെക്രട്ടറി പ്രശോഭ് ഞാവേലി ഉദ്ഘാടനം ചെയ്തു. വാളയാർ പീഡനക്കേസിലെ പ്രതികളെ വിട്ടയച്ചതിനാൽ പുനരന്വേഷണ സാദ്ധ്യതകൾ പരിശോധിക്കൻ സർക്കാർ തയ്യാറാകണം. വി.കെ. ബാബു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജോ. സെക്രട്ടറി സി.എസ്. മനോഹരൻ ക്ലാസ് നയിച്ചു.എം.ആർ. സുദർശനൻ, അബേദ്കർ ജഗദ് റോസ്, സജി രാമചന്ദ്രൻ, ബിന്ദു ഷിബു, പി.കെ. രാമചന്ദ്രൻ, പി.എ. രഞ്ജൻ, സി.കെ. ഹരികുമാർ തുടങ്ങിയവർ
പങ്കെടുത്തു.