തുക്കാക്കര: വിദ്യാഭാസത്തിൽ പ്രകൃതിയെ കൂടി പരിഗണിച്ചു കൊണ്ടുള്ള ശാസ്ത്രീയ പുരോഗതിയാണ് വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തേണ്ടത് ആർച്ച് ബിഷപ്പ് മാർ കരിയിൽ പറഞ്ഞു.തൃക്കാക്കര ഭാരത മാത കോളേജിനെ സമ്പൂർണ സൗരോർജ കലാലയമായി പ്രഖ്യാപിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതുതലമുറയെ മണ്ണിനോടും പ്രകൃതിയോടും അടുപ്പിക്കുന്നതിന്റെ ഭാഗമായി കോളേജിൽ കഴിഞ്ഞ മൂന്ന് വർഷമായി നടത്തുന്ന ജൈവകൃഷിയും,ക്ലീൻ പ്രോട്ടോക്കോൾ തുടങ്ങിയ പദ്ധതികളെ ആർച്ച് ബിഷപ്പ് മാർ കരിയിൽ പ്രശംസിച്ചു.പ്രതിദിനം 400 യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയുന്ന സൗരോർജ്ജ പാടമാണ് ഭാരത മാതാ കോളേജിൽ സ്ഥാപിച്ചിരിക്കുന്നത്.പ്രതിദിനം 200 യൂണിറ്റ് വൈദ്യുതി മാത്രമാണ് കോളേജിന് ആവശ്യമുളളത്.ബാക്കിവരുന്ന 200 യൂണിറ്റ് വൈദ്യുതി കെ.എസ്.ഇ.ബി ക്ക് കൊടുക്കാൻ ധാരണയായതായി കോളേജ് മാനേജർ ഫാ.ജേക്കബ് പാലക്കാപ്പിളളി പറഞ്ഞു.ചടങ്ങിൽ മഹാത്മ ഗാന്ധി സർവകലാശാല പ്രോ വൈസ് ചാൻസലർ അരവിന്ദ് കമാർ ഹരിതസന്ദേശം നൽകി .മാനേജർ ഫാ.ജേക്കബ് പാലക്കാപ്പിളളി. പ്രിൻസിപ്പൽ ഡോ:ഷൈനി പാലാട്ടി ഫാ.വർഗീസ് കളപ്പറമ്പ് ,നഗര സഭ കൗൺസിലർ നിഷ ബീവി .ജയ, റാണി ജോർജ് പ്രൊഫ: ജോസ് സേവ്യർ.ജോർട്ടൻ, എന്നിവർ സംസാരിച്ചു.