nelson
മൂവാറ്റുപുഴ ഗവണ്മെന്റ് മോഡൽഹയർസെക്കൻഡറി സ്കൂളിനെക്കുറിച്ചുള്ള എന്റെ സ്ക്കൂൾ കേരളകൗമുദി പ്രത്യേക സപ്ലിമെന്റ് സ്ക്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ മൂവാറ്റുപുഴ എക്സെെസ് സർക്കിൾ ഇൻസ്പെക്ടർ വെെ. പ്രസാദ് സ്ക്കൂൾ പ്രിൻസിപ്പൽ കെ.കെ. അജിതകുമാരിക്ക് നൽകി പ്രകാശിപ്പിക്കുന്നു. നെൽസൻ പനയ്ക്കൽ, രാജൻബാബു തുടങ്ങിയവർ സമീപം

മൂവാറ്റുപുഴ: മൂവാറ്റുപുഴ ഗവണ്മെന്റ് മോഡൽ ഹയർസെക്കൻഡറി സ്കൂളിനെക്കുറിച്ചുള്ള കേരളകൗമുദി സപ്ലിമെന്റ് സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ മൂവാറ്റുപുഴ എക്സെെസ് സർക്കിൾ ഇൻസ്പെക്ടർ വെെ. പ്രസാദ് പ്രിൻസിപ്പൽ കെ.കെ. അജിതകുമാരിക്ക് നൽകി പ്രകാശിപ്പിച്ചു. സപ്ലിമെന്റ് കോഓർഡിനേറ്റർ നെൽസൻ പനയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ ജിനു മഡേയ്ക്കൽ, പി.ടി.എ പ്രസിഡന്റ് സെബി തോമസ്, അലുമിനി അസോ. പ്രസിഡന്റ് എൻ.കെ. രാജൻബാബു, സെക്രട്ടറി എൽദോബാബു വട്ടക്കാവ്, ഹെഡ്മിസ്ട്രസ് പി.എൻ. വിജി, വി എച്ച് എസ് ഇ പ്രിൻസിപ്പൽ ഇൻ ചാർജ് ശാലിനി സി.എം, ഡോ. റാണി മാത്യു എന്നിവർ സംസാരിച്ചു.