ആലുവ: പാഠപുസ്തകങ്ങൾ പഠിക്കുക മാത്രമല്ല നല്ല വ്യക്തിത്വത്തെ സൃഷ്ടിക്കുക കൂടിയാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്ന് ജസ്റ്റിസ് സി.കെ. അബ്ദുൾ റഹീം പറഞ്ഞു. സി.ബി.എസ്.ഇ സ്‌കൂൾ മാനേജ്‌മെന്റ് അസോസിയേഷൻ സംഘടിപ്പിച്ച സി.ബി.എസ്.ഇ വിദ്യാർത്ഥികളുടെ ജില്ലാ കലോത്സവം തോട്ടുമുഖം ക്രസന്റ് പബ്‌ളിക് സ്‌കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസമെന്നത് സമഗ്രമായ ജീവിതവികസനമാണ്. വ്യക്തിത്വ വികസനം കൂടി ചേരുന്നതാണ് വിദ്യാഭ്യാസം. പാഠ്യപദ്ധതികൾക്കൊപ്പം വിദ്യാർത്ഥികളിൽ സാമൂഹ്യ അവബോധം വളർത്തിയെടുക്കലും വിദ്യാഭ്യാസത്തിന്റെ ഭാഗമാണ്. സഹജീവികളെ സഹായിക്കാനുള്ള മനസ് ചെറുപ്രായത്തിലെ കുട്ടികളിൽ വളർത്തിയെടുക്കാൻ കഴിയണം. അറിവ് സമ്പാദിക്കുന്നതിൽ കേരളം മുന്നിലാണെന്നും അദ്ദേഹം പറഞ്ഞു.
സി.ബി.എസ്.സി മാനേജ്മെന്റ് അസോസിയേഷൻ പ്രസിഡന്റ് ടി.പി.എം. ഇബ്രാഹിം ഖാൻ അദ്ധ്യക്ഷത വഹിച്ചു.
സംഗീത സംവിധായകൻ വിദ്യാധരൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.എ. അബ്ദുൾ മുത്തലിബ്, വാഴക്കുളം ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. മുംതാസ്, കീഴ്മാട് പഞ്ചായത്ത് പ്രസിഡന്റ് കെ.എ. രമേശ് എന്നിവർ മുഖ്യാതിഥികളായിരുന്നു. ക്രസന്റ് പബ്‌ളിക് സ്‌കൂൾ മാനേജർ പി.എസ്. അബ്ദുൾ നാസർ മുഖ്യപ്രഭാഷണം നടത്തി.
ക്രസന്റ് എഡ്യൂക്കേഷണൽ ചെയർമാൻ എം.എം. അബ്ദുൾ റഹ്മാൻ, സ്‌കൂൾ മാനേജ്‌മെന്റ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ടി.കെ. ഉദയഭാനു, സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി എം.എൻ. സത്യദേവൻ, കീഴ്മാട് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കുഞ്ഞുമുഹമ്മദ് സെയ്താലി, ബ്ളോക്ക് പഞ്ചായത്ത് അംഗം എം.എ. അബ്ദുൾ ഖാദർ, വാർഡ് മെമ്പർ സതി, പി.ടി.എ പ്രസിഡന്റ് പി.കെ. നിഷാദ്, ജെ.എ. എബ്രഹാം, ജോർജ് കുളങ്ങര, കെ.എം. ഹാരീസ്, എ.എം. അബൂബക്കർ, ഡോ. സി.എം. ഹൈദരാലി, സി.എം. അസീസ്, കെ.എ. മുഹമ്മദ് എന്നിവർ സംസാരിച്ചു.
ക്രസന്റ് സ്‌കൂൾ പ്രിൻസിപ്പൽ റൂബി ഷെർദിൻ സ്വാഗതവും പ്രോഗ്രാം കോർഡിനേറ്റർ ഡോ. ദീപ ചന്ദ്രൻ നന്ദിയും പറഞ്ഞു.
31 വരെ ക്രസന്റ് സ്‌കൂളിലെ സൂര്യകാന്തി, നിശാഗന്ധി, രാജമല്ലി, അല്ലിയാമ്പൽ എന്നിങ്ങനെ നാല് വേദികളിലാണ് മത്സരങ്ങൾ. 169 ഇനങ്ങളിലായി ജില്ലയിലെ 60 സ്‌കൂളുകളിൽ നിന്നായി നാലായിരത്തോളം കുട്ടികൾ മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്.