കൊച്ചി: വാറ്റുമായി ബന്ധപ്പെട്ട നടപടികൾ മരവിപ്പിക്കാമെന്നും ജി.എസ്.ടി അനുബന്ധ വിഷയങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്നും ധനമന്ത്രി ഉറപ്പുനൽകിയ സാഹചര്യത്തിൽ ഇന്ന് നടത്താനിരുന്ന കടയടപ്പ് സമരത്തിൽ നിന്ന് പിൻമാറുന്നതായി കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി അറിയിച്ചു. സങ്കുചിത ലക്ഷ്യങ്ങൾ മുന്നിൽക്കണ്ടാണ് സമരവുമായി മറ്റു ചില സംഘടകൾ മുന്നോട്ടുനീങ്ങുന്നത്. നിലവിലെ വ്യാപാരമാന്ദ്യവും സാമ്പത്തിക പ്രശ്നങ്ങളും കഴിഞ്ഞ ആഴ്ചത്തെ പേമാരിയെ തുടർന്നുള്ള പ്രതിസന്ധിയും കണക്കിലെടുത്ത് കടയടപ്പ് സമരത്തിൽ നിന്ന് പിൻമാറാൻ വ്യാപാരികൾ തയ്യാറാകണമെന്ന് ജില്ലാകമ്മിറ്റി യോഗം അഭ്യർത്ഥിച്ചു.