കൊച്ചി : പി.എസ്. ശ്രീധരൻപിള്ള തന്റെ അഭിഭാഷക എൻറോൾമെന്റ് താത്കാലികമായി മരവിപ്പിക്കാൻ കേരള ബാർ കൗൺസിലിന് അപേക്ഷ നൽകി. മിസോറം ഗവർണറായി നിയമിക്കപ്പെട്ട സാഹചര്യത്തിൽ ഇന്നലെ കേരള ബാർ കൗൺസിലിൽ നേരിട്ടെത്തിയാണ് അദ്ദേഹം അപേക്ഷ നൽകിയത്. പുതിയ പദവിയിലേക്ക് നിയമിക്കപ്പെട്ട സാഹചര്യത്തിൽ അഭിഭാഷകവൃത്തി തുടരാനാവാത്തതിനാലാണ് അപേക്ഷ നൽകിയത്.