പള്ളുരുത്തി: തോപ്പുംപടി ഹാർബർ പാലത്തിൽ നിന്നും കായലിലേക്ക് ചാടി ആത്മഹത്യക്കു ശ്രമിച്ച യുവാവിനെ നാവികസേന രക്ഷപെടുത്തി.പള്ളുരുത്തി ചിറക്കൽ സ്വദേശി മൻസുവിനെയാണ്(36) പെട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായ നാവികർ രക്ഷപെടുത്തിയത്. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് സംഭവം. കുടുംബവഴക്കിനെ തുടർന്നാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു. ഇയാൾ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.