പള്ളുരുത്തി : പളളുരുത്തിയിൽ വിവിധ ക്ഷേത്രങ്ങളിൽ ദീപാവലി ആഘോഷം നടന്നു.
വെങ്കിടാചലപതി ക്ഷേത്രത്തിൽ ഹിന്ദു ഐക്യ വേദിയുടെ നേതൃത്വത്തിൽ നടന്ന ആഘോഷ പരിപാടികൾ വിവിധ സമുദായ നേതാക്കൾ ചേർന്ന് ഭദ്രദീപം തെളിച്ചു. ടി.പി.പത്മനാഭൻ , പി.പി.മനോജ്, കെ. ഡി. ദയാപരൻ എന്നിവർ നേതൃത്വം നൽകി. മഹിളാ ഐക്യവേദി ഉണർവും ,നിനവും എന്ന പരിപാടി സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി കവിത അനിൽകുമാർ ഉദ്ഘാടനം ചെയ്തു. രമണിടീച്ചർ അദ്ധ്യക്ഷയായി. ഭവാനീശ്വര മഹാക്ഷേത്രത്തിൽ പ്രസിഡന്റ് എ.കെ. സന്തോഷ് ദീപക്കാഴ്ച ഉദ്ഘാടനംചെയ്തു. കെ. ആർ.മോഹനൻ ,സി.പി.കിഷോർ എന്നിവർ പങ്കെടുത്തു.
അഴകിയകാവ് ഭഗവതി ക്ഷേത്രത്തിൽ നടന്ന ദീപക്കാഴ്ച ദർശിക്കാൻ നിരവധി പേർ എത്തി