naam-varsh
എന്റെ നാട് ജനകീയ കൂട്ടായ്മയുടെ നാം പദ്ധതിയുടെ ഒന്നാം വാർഷികവും കുടുംബസംഗമവും ഉദ്ഘാടനം പുന്നേക്കാട് പള്ളി പാരിഷ് ഹാളിൽ ചെയർമാൻ ഷിബു തെക്കുംപുറം നിർവഹിക്കുന്നു

കോതമംഗലം:എന്റെ നാട് ജനകീയകൂട്ടായ്മയുടെ നാം പദ്ധതിയുടെ ഒന്നാം വാർഷികവും, കുടുംബസംഗമവും പുന്നേക്കാട് ഗസ്തിമോൻ പള്ളി പാരിഷ് ഹാളിൽ എന്റെനാട് ചെയർമാൻ ഷിബുതെക്കുംപുറം ഉദ് ഘാടനംചെയ്തു എന്റെനാട് മൈക്രോ ഫിനാൻസ് അംഗങ്ങൾക്ക് പലതരത്തിലുള്ള ആനുകൂല്യങ്ങൾ ഈ പദ്ധതിയിലൂടെ നടപ്പിലാക്കും. കീരംപാറ പഞ്ചായത്ത് ചെയർപേഴ്‌സൺ ഷൈബി ഏലിയാസ് അദ്ധ്യക്ഷത വഹിച്ചു .മൈക്രോ ഫിനാൻസിന്റെ ചെറുകിട സംരഭങ്ങൾ സൃഷ്ടിക്കുന്ന തൊഴിലും വരുമാനവും ദാരിദ്ര്യ ലഘൂകരണത്തിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. മൈക്രോഫിനാൻസ് രംഗത്ത് സ്വയം സഹായ സംഘങ്ങൾക്ക് വായ്പകൾ നൽകുന്നതിലൂടെ ഈ മേഖലയിലെ പലതരത്തിലുള്ള ആനുകൂല്യങ്ങൾ അംഗങ്ങൾക്ക് നൽകുമെന്നും ഷിബുതെക്കുംപുറം പറഞ്ഞു. നാം ചെയർപേഴ്‌സൺ ഫെബ ബെന്നി, എന്റെനാട് ഹൈപവർ കമ്മറ്റി അംഗങ്ങളായ ഡാമി പോൾ , സി കെ സത്യൻ , ബോർഡ് മെമ്പർ സോമൻ പി.എ , സി ജെ എൽദോസ് , പി പ്രകാശ് , എൽദോസ് വർഗീസ് , മാമച്ചൻ ജോസഫ് , ആശ റോയ് , സിനി യാക്കോബ് , ബിജി എൽദോസ്, ഷീബ നാഷാദ്, കെസിയ ജോമോൻ, സോഫി പൗലോസ്, മിനി സജീവ്, അശ്വതി അജിത്, രമ്യ രാജിമോൻ, എന്നിവർ പ്രസംഗിച്ചു.