കൊച്ചി: തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിലെ പ്രധാന ചടങ്ങും ആചാരനുഷ്ഠാനങ്ങളുടെ ഭാഗവുമായ 15 ഗജവീരൻമാർ അണിനിരക്കുന്ന ശീവേലി എഴുന്നള്ളിപ്പ് തടസപ്പെടുത്താനുള്ള നീക്കത്തിൽ കേരള ഫെസ്റ്റിവൽ കോ -ഓഡിനേഷൻ കമ്മിറ്റി പ്രതിഷേധിച്ചു. ആന എഴുന്നള്ളിപ്പിന്റെ സുഗമമായ നടത്തിപ്പിനായി എല്ലാവിധ സഹായങ്ങളും സംഘടന നൽകുമെന്ന് ജില്ല ജനറൽ സെക്രട്ടറി സജീഷ് പെരുമ്പാവൂർ പറഞ്ഞു.