ആലുവ: ആലുവ മർച്ചന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇന്ന് ആലുവ മുഴുവൻ വ്യാപാരസ്ഥാപനങ്ങളും അടച്ചിടും. വ്യാപാരി സമൂഹത്തെ ആത്മഹത്യയിലേക്കും സമ്പൂർണ നാശത്തിലേക്കും നയിക്കുന്ന വിവിധ വ്യാപാര ദ്രോഹ നിലപാടുകളിൽ നിന്ന് സർക്കാരും ഉദ്യോഗസ്ഥരും പിൻമാറുക, ജി.എസ്.ടി.യിലെ വ്യാപാരിദ്രോഹ നടപടി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി ഇന്ന് ജി.എസ്.ടി ഡപ്യൂട്ടി കമ്മീഷണർ ഓഫീസിലേക്ക് നടത്തുന്ന മാർച്ചിലും ധർണയിലും ആലുവയിലെ വ്യാപാരികളും പങ്കെടുക്കും.