cake
ക്രിസ്മസിനും ന്യൂഇയറിനും മുന്നോടിയായി നെടുമ്പാശേരി സാജ് എർത്ത് റിസോർട്ട് സംഘടിപ്പിച്ച കേക്ക് മിക്‌സിംഗ് ആഘോഷ ചടങ്ങ് ജില്ലാ കളക്ടർ എസ്. സുഹാസ് ഉദ്ഘാടനം ചെയ്യുന്നു

നെടുമ്പാശേരി: ക്രിസ്മസിനും ന്യൂഇയറിനും മുന്നോടിയായി നെടുമ്പാശേരി സാജ് എർത്ത് റിസോർട്ട് സംഘടിപ്പിച്ച കേക്ക് മിക്‌സിംഗ് ആഘോഷ ചടങ്ങിൽ പങ്കെടുത്തത് 25 ഏഷ്യൻ - യൂറോപ്പ്യൻ രാഷ്ട്രങ്ങളിൽ നിന്നുള്ള മോഡലുകൾ.

ജില്ലാ കളക്ടർ എസ്. സുഹാസ് കേക്ക് മിക്‌സിംഗ് ഉദ്ഘാടനം ചെയ്തു. കേക്കിന് അതുല്യമായ സ്വാദും സുഗന്ധവും ലഭിക്കാനാണ് ക്രിസ്മസിന് ആറാഴ്ച മുമ്പ് കേക്ക് മിക്‌സിംഗ് നടത്തുന്നതെന്ന് സാജ് എർത്ത് റിസോർട്ട് ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസർ മിനി സാജൻ വർഗീസ് പറഞ്ഞു. സാജ് എർത്ത് റിസോർട്ട് മാനേജിംഗ് ഡയറക്ടർ സാജൻ വർഗീസ്, സിനിമാതാരം കൃഷ്ണപ്രഭ എന്നിവരും സംബന്ധിച്ചു.