kuttikootam
വിശ്വാസസംരക്ഷണത്തിനായി അഖില മലങ്കര സൺഡേ സ്കൂൾ അസോസിയേഷന്റെ നേതൃത്വത്തിൽ കോതമംഗലം മാർത്തോമാ ചെറിയ പള്ളിയിൽ നടന്ന കുട്ടിക്കൂട്ടം പ്രാർത്ഥനാ കൂട്ടായ്മയിൽ പങ്കെടുക്കുന്ന കുട്ടികൾ

കോതമംഗലം: വിശ്വാസത്തിന്റെ വലയമൊരുക്കി യാക്കോബായ സഭയിലെ ഇളം തലമുറ ഒന്നിച്ചു. മാർ തോമ ചെറിയ പള്ളിയിൽ നടന്ന കുട്ടിക്കൂട്ടം സഭാ ചരിത്രത്തിലെ മറ്റൊരേടായി മാറി.

യാക്കോബായ സഭയിലെ സൺഡേസ്‌കൂളുകളിൽ നിന്നെത്തിയ വിദ്യാർത്ഥികൾ ബസേലിയോസ് ബാവയുടെ കബറിങ്കൽ നിന്ന് ഒരു കണ്ണിയായി പൂമുഖം വരെ എത്തി. അവിടെനിന്ന് പള്ളിമുറ്റത്തും പുറത്തുമായി കൈകോർത്തുനിന്നു.

യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ഡോ. ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ അനുഗ്രഹ കല്പന ഫാ. എൽദോസ് കാക്കനാട്ട് വായിച്ചു. തുടർന്ന് ഫാ. ജോസ് പരുത്തുവയലിൽ കുട്ടിക്കൂട്ടത്തിന് വിശ്വാസ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആന്റണി ജോൺ എം.എൽ.എ അടക്കം രാഷ്ടീയ സാമൂഹിക രംഗത്തെ പ്രമുഖർ സാക്ഷികളായിരുന്നു.