cleanpiravom
പകർച്ച വ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നടന്ന ഓപ്പറേഷൻ ക്ലീൻ പിറവം പദ്ധതിയിൽ കൗൺസിലർമാർ ടൗൺ ശുചീകരിക്കുന്നു.

പിറവം: പകർച്ച വ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഓപ്പറേഷൻ ക്ലീൻ പിറവം എന്ന പദ്ധതിക്ക് തുടക്കമായി.വിവിധ സന്നദ്ധ സംഘടനകളുടെയും ,വ്യാപാരികളുടെയും ,ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ ടൗണിലെ മുഴുവൻ പ്രദേശങ്ങളും വൃത്തിയാക്കിയാണ് ക്ളീൻ പിറവം പദ്ധതിക്ക് തുടക്കമിട്ടത്.ഉച്ചക്ക് 2 മണി മുതൽ 3 വരെയുള്ള ഒരു മണിക്കൂറാണ് ക്ലീൻ പദ്ധതിക്കായി വിനിയോഗിച്ചത് .

പകർച്ചവ്യാധി നിയന്ത്രണത്തിനായി നടപ്പിലാക്കുന്ന ഓപ്പറേഷൻ ക്ളീൻ പിറവം പദ്ധതി നഗരസഭ ചെയർമാൻ സാബു ജേക്കബ് ഉദ്ഘാടനം ചെയ്യ്തു.ചെയർമാൻ സാബു.കെ.ജേക്കബ് , വൈസ് ചെയർപേഴ്‌സൺ അന്നമ്മ ഡോമി, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ അരുൺ കല്ലറക്കൽ, ഐഷ മാധവൻ, സിജി സുകുമാരൻ, കൗൺസിലർമാരായ ഉണ്ണി വല്ലയിൽ, അജേഷ് മനോഹർ, സോജൻ ജോർജ്, തമ്പി പുതുവാക്കുന്നേൽ, സിനി സൈമൺ, റീജ ഷാജു, സുനിത വിമൽ, നീതു ഡിജോ, സിന്ധു ജെയിംസ്, ഷൈബി രാജു, ജിൻസി രാജു, നഗരസഭാ സെക്രട്ടറി എം. മുഹമ്മദ് ആരിഫ് ഖാൻ , ആശുപത്രി സൂപ്രണ്ട് ഡോ. സുനി പി. ഇളംതട്ട് ,നഗരസഭാ ഹെൽത്ത് വിഭാഗം ഉദ്യോഗസ്ഥർ, വ്യാപാരി പ്രതിനിധികൾ ,പൊലീസ് ,ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ ബി.പി.സി. കോളേജ് പ്രതിനിധികൾ തുടങ്ങിയവർ നേതൃത്വം നൽകി.