കൊച്ചി : എറണാകുളം ജനറൽ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിലേക്ക് ടെക്നീഷ്യനെയും സ്റ്റാഫ് നഴ്സിനേയും ആവശ്യമുണ്ട്. താത്കാലികാടിസ്ഥാനത്തിലായിരിക്കും നിയമനം. ടെക്നീഷ്യൻ - ഡയാലിസിസ് ടെക്നീഷ്യൻ കോഴ്സ്, സ്റ്റാഫ് നഴ്സ് - ജനറൽ അല്ലെങ്കിൽ ബി.എസ് സി നഴ്സിംഗിൽ പ്രവൃത്തിപരിചയം എന്നിവ വേണം. നാളെ രാവിലെ 11 ന് സൂപ്രണ്ട് ചേംബറിൽ വച്ച് അഭിമുഖത്തിന് അസൽ സർട്ടിഫിക്കറ്റുകളുമായി എത്തണം.