കൊച്ചി : പതിനൊന്നാമത് സൂര്യ ഫെസ്റ്റിവൽ നവംബർ 1 മുതൽ 5 വരെ കേരള ഫെെൻ ആർട്സ് ഹാളിൽ നടക്കും. ഒന്നിന് വെെകിട്ട് 6 ന് പോർട്ട് ട്രസ്റ്റ് ചെയർപേഴ്സൺ ഡോ.കെ.എം. ബീന ഉദ്ഘാടനം ചെയ്യും. നാടകനടനും ഗായകനുമായ മരട് ജോസഫിനെ ആദരിക്കും. തുടർന്ന് കാവ്യ നടരാജന്റെ ഭരതനാട്യം. 2 ന് മധുലിത മേഹപത്രയുടെ ഒഡീസി നൃത്തം , 3 ന് ദേവി, ഗിരീഷ് എന്നിവരുടെ കുച്ചിപ്പുടി, 4 ന് റെഡ്ഡിലക്ഷ്മിയുടെ കുച്ചിപ്പുടി തുടങ്ങിയവ അരങ്ങേറും. സമാപനദിവസമായ അഞ്ചിന് ലേപമുദ്രജനയുടെ ഒഡീസി നൃത്തം, ഹരിയും ചേതനയും അവതരിപ്പിക്കുന്ന കഥക്, ചിത്രരചനാ മത്സരവിജയികൾക്ക് സമ്മാനദാനം.എന്നിവ നടക്കും. ദിവസവും വെെകിട്ട് 6 നാണ് പരിപാടി. പ്രവേശനം സൗജന്യം..