കോർപ്പറേഷന് മലിനീകരണ നിയന്ത്രണ ബോർഡി​ന്റെ പത്തര കോടി പിഴ

കൊച്ചി: മാലിന്യസംസ്കരണ രംഗത്തുവന്ന വീഴ്ചകൾക്ക് മലിനീകരണ നിയന്ത്രണ ബോർഡ് നൽകി​യ നോട്ടീസി​ന് കൊച്ചി നഗരസഭ മറുപടി​ നൽകി​. വി​ശദീകരണത്തി​ന്റെ അടി​സ്ഥാനത്തി​ൽ
മലിനീകരണ നിയന്ത്രണ ബോർഡ് അനന്തര നടപടികൾ സ്വീകരിക്കും. കഴിഞ്ഞ ജനുവരിയിൽ ട്രൈബ്യൂണൽ സംഘം ബ്രഹ്മപുരത്ത് നടത്തിയ പരിശോധനയെ തുടർന്ന് നൽകിയ നിർദ്ദേശങ്ങൾ പാലിക്കാത്തതിന് പത്തര കോടിയോളം രൂപ കൊച്ചി നഗരസഭയിൽ നിന്ന് പിഴയായി​ ഈടാക്കാനായി​രുന്നു നിർദ്ദേശം.

തൃശൂർ, തിരുവനന്തപുരം നഗരസഭകൾക്കും മലിനീകരണ നിയന്ത്രണ ബോർഡ് നോട്ടീസ് നൽകുകയും പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്. പതിനഞ്ച് ദിവസത്തിനുളളിൽ ചെയ്ത് തീർക്കേണ്ട കാര്യങ്ങളും നോട്ടീസിൽ വിശദീകരിക്കുന്നുണ്ട്.എന്നാൽ അതിൽ പലതും പെട്ടെന്ന് നടപ്പാക്കാൻ കഴിയാത്തതും സമയമെടുക്കുന്നതുമാണ്.ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് നഗരസഭ വിശദീകരണം നൽകിയിരിക്കുന്നത്.

# നഗരസഭയുടെ പിഴവുകൾ


ബ്രഹ്മപുരത്ത് ലീച്ചെറ്റ് പ്ലാന്റ് സ്ഥാപിച്ചില്ല

പ്ലാസ്റ്റിക് മാലിന്യ സംസ്കരണത്തിന് മതിയായ പദ്ധതിയില്ല

മാലിന്യ ശേഖരണത്തിലെ അപകാതകൾ തുടരുന്നു

മാലിന്യനീക്കത്തിന് കവചിത വാഹനങ്ങൾ ഉപയോഗിക്കുന്നില്ല



മുൻ നി​ർദേശങ്ങൾ പാലി​ച്ചി​ല്ല

പ്ളാന്റിലെ ശോചനീയാവസ്ഥയുടെ പേരിൽ 2018 ഒക്‌ടോബറിൽ ദേശീയ ഹരിത ട്രൈബ്യൂണൽ ഒരു കോടി രൂപ പിഴ ചുമത്തിയിരുന്നു. ഇത് മറികടക്കാനായി ഒരു കോടി രൂപയുടെ ബാങ്ക് ഗ്യാരന്റി കെട്ടിവച്ച് കോർപ്പറേഷൻ ഹൈക്കോടതിയിൽ നിന്ന് സ്റ്റേ നേടി. ഇതിന്റെ തുടർച്ചയായി ട്രൈബ്യൂണൽ കഴിഞ്ഞ ജനുവരിയിൽ നടത്തിയ പരിശോധനയിൽ പ്ലാന്റിൽ അടിയന്തരമായിï നടപ്പാക്കേണ്ട കാര്യങ്ങൾ സംബന്ധിച്ച് നിർദ്ദേശം നൽകിയെങ്കിലും അതൊന്നും പാലിക്കാത്തതാണ് വീണ്ടും പിഴയൊടുക്കണ്ട സാഹചര്യം ഉണ്ടാക്കിയത്.

# മേയറുടെ വീഴ്ചയെന്ന്

പ്രതിപക്ഷം

വളനിർമ്മാണത്തിന്റെ അവശിഷ്ടമായി പ്ളാന്റിൽ കെട്ടിക്കിടക്കുന്ന മാലിന്യം കൊച്ചി മെട്രോയുടെ സൗന്ദര്യവത്കരണ പദ്ധതിക്ക് നൽകാനുള്ള ആരോഗ്യകാര്യ സ്ഥിരം സമിതിയുടെ തീരുമാനത്തിന് കൗൺസിൽ യോഗം അംഗീകാരം നൽകിയെങ്കിലും തുടർനടപടികളുണ്ടായില്ലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. കഴിഞ്ഞ ആറു മാസമായി എൽ.ഡി.എഫിന്റെ പ്രതിഭ അൻസാരിയാണ് ആരോഗ്യ കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ.