education
മേക്കടമ്പ് ഗവ.എൽ.പി സ്‌കൂളിൽ ഹൈടെക് ക്ലാസ് മുറികളുടെ ഉദ്ഘാടനം എൽദോ എബ്രഹാം എം.എൽ.എ നിർവഹിക്കുന്നു

മൂവാറ്റുപുഴ: മേക്കടമ്പ് ഗവ.എൽ. പി. സ്‌കൂളിൽ നവീകരിച്ച ക്ലാസ് മുറികളുടെയും ഹൈടെക് ക്ലാസ് മുറികളുടെയും ഉദ്ഘാടനം എൽദോ എബ്രഹാം എം.എൽ.എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീല ബാബു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ എൻ.അരുൺ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു വെളിയത്ത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഒ.സി.ഏലിയാസ്, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺമാരായ ഷീല മത്തായി, സുജാത സതീശൻ, അദ്ധ്യാപിക നബീസ സി.കെ., പി.ടി.എ.പ്രസിഡന്റ് അജു വേലായുധൻ, എസ്.എം.സി. ചെയർമാൻ വിമൽ കുമാർ ,സ്‌കൂൾ ലീഡർ മാസ്റ്റർ ജെറിൻ സി.ജെ തുടങ്ങിയവർ സംസാരിച്ചു.