കൊച്ചി: കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആർ.ഐ) സംഘടിപ്പിച്ച രാജ്യാന്തര പരിശീലനപരിപാടിയുടെ സമാപനം ആഫ്രിക്കൻ ഏഷ്യൻ ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (ആർഡോ) സെക്രട്ടറി ജനറൽ ഡോ. മനോജ് നാർദ്യോസിംഗ് ഉദ്ഘാടനം ചെയ്തു. ലബനോൻ, ജോർദാൻ, ഇറാഖ്, ഒമാൻ, മൊറോക്കോ, സാംബിയ, മലാവി, മൗറീഷ്യസ്, മലേഷ്യ, ശ്രീലങ്ക രാജ്യങ്ങളിലെ ഫിഷറീസ് ഉദ്യോഗസ്ഥരാണ് പരിശീലനപരിപാടയിൽ പങ്കെടുത്തത്.
സി.എം.എഫ്.ആർ.ഐ ഡയറക്ടർ ഡോ. എ. ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സിഫ്റ്റ് ഡയറക്ടർ ഡോ.സി.എൻ രവിശങ്കർ മുഖ്യാതിഥിയായി. ഡോ. ഇമൽഡ ജോസഫ്, ഡോ. സോമി കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു.