ഇടപ്പള്ളി: കൊച്ചി -കോഴിക്കോട് നാലുവരിപ്പാതയുടെ നിർമ്മാണ നടപടികൾക്ക് വേഗം വച്ചു. മൂന്ന്
ജില്ലകളിൽ സ്ഥലമെടുപ്പ് തൊണ്ണൂറു ശതമാനവും പൂർത്തിയായി. എറണാകുളം ജില്ലയിൽ മാത്രം സ്ഥലമെടുപ്പ് ഇഴയുകയാണ്. നവംബർ 30നകം ഇത് പൂർത്തിയായില്ലെങ്കിൽ കാര്യങ്ങൾ അവതാളത്തിലാകും. മറ്റ് ജില്ലകളിൽ പണി പുരോഗമിക്കുകയും ചെയ്യും.

#കൂനമ്മാവ് മുതൽ ഇടപ്പള്ളി വരെ അതിർത്തി
കല്ലുകൾ സ്ഥാപിച്ചെങ്കിലും മൂത്തകുന്നം വരെ ഇനിയും നടപടികൾ ബാക്കിയാണ്. 23 കിലോമീറ്റർ ദൂരത്താണ് ജില്ലയിൽ സ്ഥലമെടുക്കേണ്ടി വരുന്നത്. പ്രാഥമിക വിജ്ഞാപനം കഴിഞ്ഞ് ഒരു
വർഷത്തിനുള്ളിൽ സാങ്കേതിക വിജ്ഞാപനം ഇറങ്ങിയില്ലെങ്കിൽ നടപടിക്രമങ്ങൾ അസാധുവാകും. നവംബർ 30നകം ഇതുണ്ടായില്ലെങ്കിൽ എല്ലാം ഒന്നേയെന്ന് തുടങ്ങണം. ഇതൊഴിവാക്കാനുള്ള തീവ്രശ്രമങ്ങളിലാണ് അധികൃതർ.

ഇടപ്പള്ളി - രാമനാട്ടുകര നാലുവരിപ്പാതയ്ക്ക്

208 കിലോമീറ്ററാണ് ദൈർഘ്യം

മലപ്പുറംജില്ലയിൽ നഷ്ടപരിഹാരം നൽകാനായി 49.86 കോടി രൂപ കേന്ദ്ര സർക്കാർ അനുവദിച്ചു. കുറ്റിപ്പുറം നടുവട്ടത്തെ രണ്ടര ഹെക്ടർ സ്ഥലത്തിന്റെ ഉടമകൾക്കാണ് ഈ തുക ലഭിക്കുക.

• മലപ്പുറം ജില്ലയിൽ എടിമുഴിക്കൽ മുതൽ കാപ്രിക്കാട് വരെയുള്ള 72 കിലോമീറ്റർ ദൂരത്ത്
203 ഹെക്ടർ സ്ഥലമാണ് ഏറ്റെടുത്തത്. ഇതിൽ പതിനേഴു ഹെക്ടർ സ്ഥലത്തെ നടപടിക്രമങ്ങൾ മാത്രമേ അവശേഷിക്കുന്നുള്ളൂ. ഒരുമാസത്തിനുള്ളിൽ ഇതും പൂർത്തിയാകുമെന്നാണ് സൂചന.

കോട്ടക്കലും,വാളാഞ്ചേരിയിലും രണ്ടു ബൈപാസുകുണ്ടാകും. ഇതോടെ വട്ടപ്പാറ വളവ് ഒഴിവാകുമെന്നതാണ് ഏറെ നേട്ടം. പത്തിലധികം ഫ്‌ളൈഓവറുകളും റെയിൽവേ പാലവും മലപ്പുറം ജില്ലയിൽ മാത്രമുണ്ട്.

• കോഴിക്കോട് ജില്ലയിലെ രാമനാട്ടുകര മുതൽ
എടിമുഴിക്കൽ വരെയുള്ള സ്ഥലമെടുപ്പും ഒരു മാസത്തിനുള്ളിൽ പൂർത്തിയാകും. സ്ഥലം എടുത്തതായുള്ള വിജ്ഞാപനം ഇറങ്ങേണ്ട താമസമേയുള്ളൂ.

• തൃശൂർ ജില്ലയിൽ കാപ്രിക്കാട് മുതൽ മൂത്തകുന്നം വരെ 145 ഹെക്ടറോളം സ്ഥലം ഏറ്റെടുത്തു കഴിഞ്ഞു. ശേഷിക്കുന്ന 65 ഹെക്ടറോളം സ്ഥലത്തിന്റെ നടപടികളും അവസാന ഘട്ടത്തിലാണ് .