കൊച്ചി : കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) മൂന്ന് ദിവസത്തെ കരിമീൻ പരിശീലനം വൈസ് ചാൻസലർ ഡോ.എ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. രജിസ്ട്രാർ ബി. മനോജ് കുമാർ, ഗവേഷണ വിഭാഗം മേധാവി ഡോ.ടി.വി. ശങ്കർ, എമിനൻസ് പ്രൊഫസർ ഡോ.കെ. ഗോപകുമാർ, ഫിനാൻസ് ഓഫിസർ ജോബി ജോർജ്, വിജ്ഞാന വ്യാപനവിഭാഗം മേധാവി ഡോ. ഡെയ്‌സി സി.കാപ്പൻ എന്നിവർ പ്രസംഗിച്ചു.
30 കർഷകരാണ് പരിശീലനത്തിൽ പങ്കെടുക്കുന്നത്. കരിമീനിന്റെ വിത്ത് ഉല്പാദനം, പരിചരണം, തീറ്റയൊരുക്കൽ എന്നിവയിൽ പ്രായോഗിക പരിശീലനമാണ് നൽകുന്നത്. .