മൂവാറ്റുപുഴ: പ്രവാസി ക്ഷേമനിധിയിൽ അംഗങ്ങളെ ചേർക്കുന്നതിനുള്ള പ്രായപരിധി ഒഴിവാക്കണമെന്ന് പ്രവാസി ഫെഡറേഷൻ മൂവാറ്റുപുഴ മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു. മൂവാറ്റുപുഴ കൊച്ചക്കോൻ ഓഡിറ്റോറിയത്തിൽ നടന്ന കൺവെൻഷൻ സി.പി.ഐ മണ്ഡലം സെക്രട്ടറി ടി.എം. ഹാരിസ് ഉദ്ഘാടനം ചെയ്തു. പി.എ. അന്ത്രു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് സി.എം. ഇബ്രാഹിംകരീം, സംസ്ഥാനകമ്മിറ്റി അംഗങ്ങളായ പി.കെ. രാജീവൻ, എം.ടി. തങ്കച്ചൻ പി.പി.മീരാൻ, പി.എ.സാജി എന്നിവർ സംസാരിച്ചു. ഭാരവാഹികളായി എം.കെ.ഇബ്രാഹിം (പ്രസിഡന്റ്), മുഹമ്മദ് സുവർണ (വൈസ് പ്രസിഡന്റ്), പി.പി. മീരാൻ(സെക്രട്ടറി), പി.എ അന്ത്രു (ജോ.സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.