animal
മൂവാറ്റുപുഴ വെറ്ററിനറി പോളിക്ലിനിക്കിൽ നടന്ന സെമിനാർ നഗരസഭ ചെയർപേഴ്‌സൺ ഉഷ ശശിധരൻ ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന അനിമൽ വെൽഫെയർ ബോധവത്കരണ സെമിനാറിന്റെ ഭാഗമായി നഗരസഭയിലെ ക്ഷീര കർഷകർക്കായി മൂവാറ്റുപുഴ വെറ്റിനറി പോളിക്ലിനിക്കിൽ നടന്ന സെമിനാർ ചെയർപേഴ്‌സൺ ഉഷ ശശിധരൻ ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഉമാമത്ത് സലീം അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ ജിനു ആന്റണി, പി.വൈ. നൂറുദ്ദീൻ എന്നിവർ സംസാരിച്ചു. ഡോ.ഷമീം അബൂബക്കർ സ്വാഗതവും ഡോ. പി. കൃഷ്ണദാസ് നന്ദിയും പറഞ്ഞു. ഡോ.ലീന പോൾ സെമിനാറിന് നേതൃത്വം നൽകി.