കൊച്ചി: ആഗോളവത്കൃത കാലഘട്ടത്തിൽ കായിക നിയമത്തിനും കായിക വിദ്യാഭ്യാസത്തിനുമുള്ള പ്രാധാന്യത്തെ പറ്റി നുവാൽസിൽ നടന്ന ദ്വിദിന ദേശീയ സെമിനാർ മുൻ ആസ്ട്രേലിയൻ ക്രിക്കറ്റ് കോച്ചും കളിക്കാരനും കേരള രഞ്ജി ട്രോഫി ക്രിക്കറ്റ് കോച്ചുമായ ഡവനൽ വാറ്റ്‌മോർ ഉദ്ഘാടനം ചെയ്തു. സെന്റർ ഫോർ എൻവിറോണ്മെന്റ് ആൻഡ് ലോ ഡയറക്ടർ ഡോ.എം.സി വൽസൻ അദ്ധ്യക്ഷത വഹിച്ചു.
നുവാൽസിലെ സെന്റർ ഫോർ സ്പോർട്സ് ലോ ആണ് സെമിനാർ സംഘടിപ്പിച്ചത്. റെജിസ്ട്രർ എം.ജി മഹാദേവ്, ഫിനാൻസ് ഓഫീസർ അരുൺ കുമാർ, സെന്റർ ഡയറക്ടർ ഡോ.സുജിത്.എസ് എന്നിവർ പങ്കെടുത്തു. മുഖ്യവിഷയത്തെ ആസ്പദമാക്കി മുപ്പതോളം പ്രബന്ധങ്ങൾ അവതരിപ്പിച്ചു. സുപ്രീം കോടതിയിലെ സീനിയർ അഭിഭാഷകൻ അമൻ സിൻഹ സമാപന യോഗത്തിൽ മുഖ്യാതിഥിയായി.