അങ്കമാലി: നിർത്തിയിട്ടിരുന്ന ടൂറിസ്റ്റ് ബസിന്റെ പിന്നിൽ കണ്ടെയ്‌നർ ലോറി ഇടിച്ച് കോളേജ് വിദ്യാർഥികളടക്കം 15 പേർക്ക് പരിക്കേറ്റു. കോഴിക്കോട് എം.ദാസൻ എൻജിനീയറിംഗ് കോളേജ് വിദ്യാർത്ഥികളായ നിതിൻ ശ്യാം(24), കെ.പി.നജിയ(21),അഭിരാമി(20),അശ്വതി(22),ഐശ്വര്യ(21),ജിജിന(22),എൻ.ആർ.അഭിത(22),അനുസ്മയ ശശി(21), അശ്വന്ത്(20),അനു(21),ഗംഗ എസ്.കുമാർ(21),കെ.ഫാത്തിമ(21),മിഥുന ചന്ദ്രൻ(21),അദ്ധ്യാപികമാരായ ഐ.കെ.കവിത,എ.സി.ബീന(40)എന്നിവർക്കാണ് പരിക്കേറ്റത്. ദേശീയപാതയിൽ അങ്കമാലി എളവൂർ കവലയിൽ ചൊവ്വാഴ്ച പുലർച്ചെ 12.10 നായിരുന്നു അപകടം കൊടൈകനാൽ,കൊച്ചി,ആലപ്പുഴ എന്നിവിടങ്ങൽ സന്ദർശിച്ച് കോഴിക്കോട്ടേയ്ക്ക് മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തിൽ പെട്ടത്. ടയർ പഞ്ചറായതിനെ തുടർന്ന് ബസ് റോഡിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. പിന്നിൽ വന്ന കണ്ടെയ്‌നർ ലോറി ബസിൽ വന്നിടിക്കുകായയിരുന്നു. അപകടത്തിൽപെട്ടവരെ ഫയർഫോഴ്‌സ് എത്തി ആശുപത്രിയിൽ എത്തിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. ചികിത്സയ്ക്ക് ശേഷം എല്ലാവരും ആശുപത്രി വിട്ടു.