കൊച്ചി: ഇംപ്രസാരിയോ ഇവന്റ് മാനേജ്മെന്റ് സംഘടിപ്പിക്കുന്ന മിസ് കേരള മത്സരത്തിന് ഡിജിറ്റൽ ഒഡിഷൻ വഴി മൂന്ന് ഘട്ടങ്ങളായി 22 മത്സരാർത്ഥികളെ തിരഞ്ഞെടുക്കും.
www.misskearla.org എന്ന വെബ്സൈറ്റ് വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്. ആദ്യഘട്ട ഡിജിറ്റൽ ഓഡിഷനിൽ ടിക്ടോക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിൽ ലഭിക്കുന്ന ടാസ്‌ക്കുകൾ അവതരിപ്പിക്കണം. നൂറുപേരെ ഇതിൽ നിന്ന് തിരഞ്ഞെടുക്കും. ഇവരിൽ നിന്ന് ഗ്രാൻഡ് ഫിനാലെയിലേക്ക് 22 പേരെ തിരഞ്ഞെടുക്കും. ഡിസംബർ 12 നാണ് ഗ്രാൻഡ് ഫിനാലെയെന്ന് ഇംപ്രസരിയോ സി.ഇ.ഒ ഹരീഷ് ബാബു പറഞ്ഞു. ഓഡിഷന് നവംബർ നാലു വരെ അപേക്ഷിക്കാം. വിവരങ്ങൾക്ക്: 8289827951, 7558888578 , www.misskearla.org.