അങ്കമാലി: എം.എൽ.എയുടെ പ്രാദേശിക വികസനഫണ്ട് ഉപയോഗിച്ച് അങ്കമാലി നഗരസഭയിലെ നായത്തോട് സൗത്ത് ജംഗ്ഷനിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം റോജി എം. ജോൺ എം.എൽ.എ നിർവഹിച്ചു. നഗരസഭാ മുൻ ചെയർമാൻ അഡ്വ. ഷിയോ പോൾ, അങ്കമാലി സഹകരണബാങ്ക് പ്രസിഡന്റ് മാത്യു തോമസ്, കൗൺസിലർ എം.എ. സുലോചന, മുൻ കൗൺസിലർമാരായ മേരി വർഗീസ് വട്ടപ്പറമ്പൻ, മേരി വർഗീസ് വിതയത്തിൽ, ക്ഷീരോല്പാദക സഹകരണ സംഘം പ്രസിഡന്റ് പി.ഡി. ഉറുമീസ്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ബിജു ഇട്ടൂപ്പ്, ബിജു പൂവേലി, എ.വി. ഷിബു, എം.പി. ബാബു, കെ.ജി. ജോർജ്, ബേസിൽ പോൾ, ജീവൻ ജോസ്, ജോൺസൺ മൽപ്പാൻ തുടങ്ങിയവർ പങ്കെടുത്തു.