തൃക്കാക്കര: അഡ്വാൻസസ് ഇൻ കംമ്പ്യൂട്ടിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻസ് ഒമ്പതാമത് രാജ്യാന്തര സമ്മേളനം നവംബർ 6, 7, 8 തീയതികളിൽ കാക്കനാട് രാജഗിരി സ്‌കൂൾ ഒഫ് എൻജിനീയറിംഗ് ആൻഡ് ടെക്‌നോളജി കോളേജിൽ നടക്കും.'ടെക്‌നോളജി ഫോർ സസ്‌റ്റെയിനമ്പിൾ ഗ്ലോബൽ ഡെവലപ്പുമെന്റ് എന്ന പ്രമേയമുൾക്കൊണ്ട് നടക്കുന്ന സമ്മേളനത്തിൽ ഗവേഷകരും അദ്ധ്യാപകരും വിദ്യാർത്ഥികളുമടക്കം അക്കാഡമിക് മേഖലയിലെ നിരവധിപ്പേർ പങ്കെടുക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ലഭിച്ച നാനൂറിൽ അധികം പ്രബന്ധങ്ങളിൽനിന്നും 100 വിദഗ്ധർ അടങ്ങുന്ന സംഘം മൂന്നുമാസത്തെ സൂഷ്മ പരിശോധനയ്ക്കുശേഷം അറുപത് പ്രബന്ധങ്ങൾ സമ്മേളനത്തിൽ അവതരിപ്പിക്കും.വിവരങ്ങൾക്ക് 0484 2660999,www.acc-rajagiri.org .