കുമ്പളം:പ്രശസ്ത നാടകകൃത്തും സംവിധായകനുമായ സി.കെ.സരസന്റെ അനുസ്മരണസമ്മേളനം സിനിമാസംവിധായകൻ ആലപ്പി അഷറഫ് ഉദ്ഘാടനം ചെയ്തു. ജയാസരസൻ അനുസ്മരണ ദീപം കൊളുത്തി. നാടകസംവിധായകൻ കെ.എംധർമ്മൻ സരസന്റെ "സ്വർഗ്ഗമന്ദിരം" എന്ന നാടകം സവാക് സംസ്ഥാന സെക്രട്ടറി വർണ്ണം സുദർശന് നൽകികൊണ്ട് പ്രകാശനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ എൻ.പി.മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. കാഥികനും സവാക് ജില്ലാസെക്രട്ടറിയുമായ ഇടക്കൊച്ചി സലീംകുമാർ മുഖ്യപ്രഭാഷണം നടത്തി.സവാക് സംസ്ഥാന ട്രഷറും, സാഹിത്യമണ്ഡലം സെക്രട്ടറിയുമായ ജി.കെ.പിള്ള തെക്കേടത്ത് "സ്വർഗമന്ദിരം" നാടകം വേദിയിൽ പരിചയപ്പെടുത്തി. പഞ്ചായത്ത് പ്രസിഡന്റ് സീത ചക്രപാണി,പള്ളുരുത്തി ബ്ലോക്ക്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജരാ ധാകൃഷ്ണൻ,സവാക് വൈസ് പ്രസിഡന്റ് നെടുമുടി അശോക് കുമാർ, സവാക് കുമ്പളംമേഖലരക്ഷാധികാരി വി.കെ.മുരളീധരൻ,ജെലിൻകുമ്പളം, ഗ്രാമീണഗ്രന്ഥശാലസെക്രട്ടറി കെ.എസ്.ഗിരിജാ വല്ലഭൻ എന്നിവർ പ്രസംഗിച്ചു. നാടക-കലാ-ഗാന പ്രതിഭകളായ മരട് ജോസഫ് ഐ.ടി.ജോസഫ്, ആന്റണി ചുള്ളിക്കൽ സി.കെ.പന്മനാഭൻ സി.ആർ. സ്റ്റീഫൻ, എ.എൻ.വിശ്വംഭരൻ കെ.എ.തോമസ്, കെ.സി.പുഷ്പാംഗദൻ, കുമ്പളം രാജപ്പൻ, വി.എ.പൊന്നപ്പൻ, ലോനപ്പൻ ചെമ്മമാടിയിൽ, എം.കെ.ഭാരവി, ബാവമാളിയം വീട്ടിൽ,വർഗ്ഗീസ് ചെന്നാപ്പിള്ളിൽ, എം.എം .ശ്യാമളൻ, ഐ.സി.ശശീധരൻ, എസ്.കെ.സതീശൻ, സി.വി.ജോസഫ്, വി.റ്റി.തങ്കപ്പൻ തുടങ്ങിയവരെ കെ.എം ധർമ്മൻ, ആലപ്പി അഷറഫ്, പഞ്ചായത്ത് പ്രസിഡന്റ് സീത ചക്രപാണി എന്നിവർ ചേർന്ന് ആദരിച്ചു.