കൊച്ചി: സന്നദ്ധ സേവന പ്രവർത്തനങ്ങളുടെ ധനസമാഹരണത്തിന് കൊച്ചിൻ ക്വീൻ സിറ്റി റോട്ടറി ക്ലബ് നടത്തിയ 'സ്പന്ദനം' 2019 കലാമത്സരങ്ങളിൽ ടെക്‌നോപൊളിസ് ക്ലബ് ജേതാക്കളായി. റോട്ടറി കൊച്ചിൻ അപ്ടൗൺ ക്ലബ് റണറപ്പായി. റോട്ടറി ഡിസ്ട്രിക്റ്റ് ഡയറക്ടർ ഡോ.ജി.എൻ.രമേഷ് മുഖ്യാതിഥിയും റോട്ടറി ഡിസ്ട്രിക്ട് ഫൗണ്ടേഷൻ ചെയർമാൻ ജയശങ്കർ, സെക്രട്ടറി നന്ദകുമാർ ചന്ദ്രശേഖരൻ, അസിസ്റ്റന്റ് ഗവർണർമാരായ നൈനാൻ ജോൺ, റെജി രാമൻ, സുധിൻ വിളങ്ങാടൻ, മധുക്കുട്ടൻപിള്ള, അശോക് കുമാർ, അവിനാഷ് കെ.ആർ, മോഹൻ മേനോൻ തുടങ്ങിയവർ സംസാരിച്ചു.