അങ്കമാലി: എ.പി.കുര്യൻ സ്മാരക ലൈബ്രറിയും പഠനകേന്ദ്രവും വയലാർ, ചെറുകാട് അനുസ്മരണത്തിന്റെ ഭാഗമായി അങ്കമാലി എ.പി.കുര്യൻ സ്മാരക ഹാളിൽ വയലാർ, ചെറുകാട് സ്മാരക പ്രഭാഷണം സംഘടിപ്പിച്ചു. ബഹുസ്വരത, ഭാഷ, ജനാധിപത്യം എന്ന വിഷയത്തിൽ ഡോ. രാജാ ഹരിപ്രസാദ് മുഖ്യ പ്രഭാഷണം നടത്തി. പഠനകേന്ദ്രം ചെയർമാൻ അഡ്വ.കെ.കെ. ഷിബു അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി സെക്രട്ടറി കെ.പി. റെജീഷ് , പ്രസിഡന്റ് കെ.എസ്. മൈക്കിൾ എന്നിവർ സംസാരിച്ചു. സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം ടി.പി. വേലായുധൻ, ചിത്രകാരി സിന്ധു ദിവാകരൻ, ഷാജി യോഹന്നാൻ, സച്ചിൻ കുര്യാക്കോസ് എന്നിവർ സംസാരിച്ചു.