കൊച്ചി: ലോക സ്‌ട്രോക്ക് ദിനാചരണത്തിന്റെ ഭാഗമായി അമൃത ആശുപത്രിയിലെ സ്‌ട്രോക്ക്, ന്യൂറോളജി വിഭാഗങ്ങൾ സംയുക്തമായി സ്‌ട്രോക്ക് ബോധവത്കരണ കൂട്ടയോട്ടം സംഘടിപ്പിച്ചു. അമൃത ആശുപത്രിയുടെ മുഖ്യകവാടത്തിൽ നിന്നും രാവിലെ 6ന് ആരംഭിച്ച കൂട്ടയോട്ടത്തിൽ 300 ലധികം പേർ പങ്കെടുത്തു. അമൃത മെഡിക്കൽ സൂപ്രണ്ട് ഡോ.രാജേഷ് പൈ, അമൃത സ്‌കൂൾ ഒഫ് മെഡിസിൻ പ്രിൻസിപ്പൽ ഡോ. വിശാൽ മാർവഹ എന്നിവർ സംയുക്തമായി കൂട്ടയോട്ടം ഫ്ലാഗ് ഒഫ് ചെയ്തു. അമൃത ആശുപത്രിയിലെ സ്‌ട്രോക്ക് വിഭാഗം മേധാവി ഡോ. വിവേക് നമ്പ്യാർ സ്‌ട്രോക്കിനെക്കുറിച്ച് ബോധവത്കരണ പ്രഭാഷണം നടത്തി.