കൊച്ചി: അമൃത സ്കൂൾ ഒഫ് ആർട്സ് ആൻഡ് സയൻസസിലെ കേരളപ്പിറവി മലയാള ദിനാചരണം നവംബർ 1ന് രാവിലെ 9.45ന് ഇടപ്പള്ളി ബ്രഹ്മസ്ഥാന ക്ഷേത്രം ഓഡിറ്റോറിയത്തിൽ സാഹിത്യകാരി കെ.ബി ശ്രീദേവി ഉദ്ഘാടനം ചെയ്യും. ഡയറക്ടർ ഡോ. യു. കൃഷ്ണകുമാർ വിശിഷ്ടാതിഥിയെ പരിചയപ്പെടുത്തും. മലയാളം അദ്ധ്യാപകൻ ചന്ദ്രൻ പെരുമുടിയൂർ മലയാള ദിന സന്ദേശം നൽകും. കേരളപ്പിറവി-മലയാള ദിനാചരണത്തോടനുബന്ധിച്ച് അമൃത ആശുപത്രിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ്, കേരള സാംസ്കാരിക പൈതൃകത്തെ ആസ്പദമാക്കിയുള്ള ചിത്രപ്രദർശനം, കേരള ചരിത്രത്തെ അടിസ്ഥാനമാക്കിയുള്ള വീഡിയോ പ്രദർശനം, 100ൽ പരം വിദ്യാർത്ഥികൾ പങ്കെടുക്കുന്ന തിരുവാതിരക്കളി എന്നിവയും സംഘടിപ്പിക്കും.