പെരുമ്പാവൂർ: വാളയാറിൽ സഹോദരങ്ങളായ ബാലികമാർ പീഡനത്തെതുടർന്ന് ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവവുമായി ബന്ധപ്പെട്ട കേസന്വേഷണം അട്ടിമറിച്ച നടപടികളിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പെരുമ്പാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെരുമ്പാവൂർ ഗാന്ധിസ്‌ക്വയറിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി ജെബി മേത്തർ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് പോൾ പാത്തിക്കൽ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ദേശീയ കോ ഓഡിനേറ്റർ അഡ്വ. ടി.ജി. സുനിൽ കെ.പി.സി.സി നിർവാഹകസമിതി അംഗം കെ.എം.എ സലാം, അബ്ദുൾ നിസാർ, ഷിജോ വർഗീസ്, ബിജു ജോൺ ജേക്കബ് തുടങ്ങിയവർ സംസാരിച്ചു.