കൊച്ചി: പൂത്തോട്ട ശ്രീനാരായണ പബ്ളിക് സ്കൂൾ സംഘടിപ്പിക്കുന്ന പ്രവീൺ ജോർജ് മെമ്മോറിയൽ സോക്കർ ടൂർണമെന്റിൽ കളമശേരി രാജഗിരി ക്രിസ്തുജയന്തി പബ്ളിക് സ്കൂൾ ജേതാക്കളായി. ശ്രീനാരായണ പബ്ളിക് സ്കൂളിനെ 4:3 സ്കോറിനാണ് പരാജയപ്പെടുത്തിയത്.
ശ്രനാരായണ എജുക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻ മാനേജർ എ.ആർ.അജിമോൻ സമ്മാനദാനം നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ.ഷീലാ സേത്ത്, പി.ടി.എ പ്രസിഡന്റ് പി.സി. ബിബിൻ, വൈസ് പ്രിൻസിപ്പൽ വി.പി.പ്രതീത എന്നിവർ പങ്കെടുത്തു.