കൊച്ചി: തെക്കൻ പറവൂർ പട്ടേൽ മെമ്മോറിയൽ യു.പി. സ്കൂളിൽ നാളെ സർദാർ വല്ലഭായ് പട്ടേലിന്റെ 144-ാം ജന്മദിനാഘോഷവും സ്കൂൾ ലോഗോ പ്രകാശനവും നടക്കും. സ്കൂൾ അങ്കണത്തിൽ രാവിലെ 10.30 ന് ജന്മദിന സമ്മേളനം ബ്ളോക്ക് പഞ്ചായത്ത് പ്രസിസഡന്റ് ജയ സോമൻ ഉദ്ഘാടനം ചെയ്യും. ഉദയംപേരൂർ പഞ്ചായത്ത് പ്രസിഡന്റ് ജോൺ ജേക്കബ് ലോഗോ പ്രകാശനം ചെയ്യും. എ.ഇ.ഒ അജിത്ത് പ്രസാദ് തമ്പി ജന്മദിന സന്ദേശം നൽകും. സ്കൂൾ മാനേജർ പി.വി.സജീവ് അദ്ധ്യക്ഷത വഹിക്കും. ഹെഡ്മാസ്റ്റർ കെ.ടി.ജയദേവൻ, എസ്.എൻ.ഡി.പി യോഗം തെക്കൻ പറവൂർ ശാഖാ സെക്രട്ടറി കെ.കെ.ശേഷാദ്രിനാഥൻ, വൈസ് പ്രസിഡന്റ് സി.കെ.രവി, ജയൻ കുന്നേൽ, ടി.പി.ഷാജി, കെ.ഡി.രാജീവ്, എസ്.എ. ഗോപി, എം.വി.ശോഭന, എ.യു.ശശിധരൻ തുടങ്ങിയവർ സംസാരിക്കും.